Saturday, November 29, 2008

നമ്മുടെ 'റോ' എന്തിയേ ചാമി...?എപ്പടി ആരോഗ്യം? ഇപ്പടിയാ...?

മുംബൈ സംഭവം ഒരു കാര്യം തെളിയിക്കുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് ബഹുത് ബഹദൂരമാണെന്ന്. കാരണം അവര്‍ പറഞ്ഞു തീവ്രവാദികളാണ് ആക്രമണം നടത്തിയത്, തോക്കും ഗ്രനേഡും മറ്റും അവരുടെ കൈയ്യിലുണ്ടായിരുന്നു. അവര്‍ വന്ന വഴി ഞങ്ങളു കണ്ടു പിടിച്ചേ.... കടലുവഴി... കടലുവഴി... മിടുക്കന്മാര്‍...! ഒരു രാജ്യം മുഴുവന്‍ നടുങ്ങി ഭീകരാക്രമണം. നമ്മുടെ സമ്പത്ത്ഘടനയെ വന്‍തോതില്‍ ബാധിക്കുന്നതാണ് ഈ ആക്രമണം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. അവിടെ കൊല്ലപ്പെട്ടവരുടെ സ്ഥാനവും മറുപടിയും ബിസിനസും ശ്രദ്ധിച്ചുനോക്കിയാല്‍ മതി എന്തിനാണ് ഈ ആക്രമണം ഉന്നം വയ്ക്കുന്ന അസൂയ നിറഞ്ഞ അയല്‍ രാജ്യത്തിന്റെ പാപ്പരത്തം മനസ്സിലാക്കുവാന്‍. ഇന്റലിജന്‍സ് മിടുക്കന്മാരോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരിക്കാം. ഇതിന് പിന്നില്‍ ആരാണ്? പാകിസ്ഥാനാണോ? \"പിന്നല്ലിയോ....\'\' പാകിസ്ഥാനുണ്ടോ? \"ഉണ്ട്\'\' \"അല്‍ ഖ്വയ്ദ ഉണ്ടാവുമോ?\'\' \"പിന്നല്ലിയോ....\'\' \"എപ്പോഴാണ് ഇത് ഭീകരാക്രമണമാണെന്ന് അറിഞ്ഞത്\'\' അത് രാവിലെ ടിവി വച്ചപ്പോഴാണ്. അപ്പോഴേ ഞങ്ങള്‍ പറഞ്ഞു ഭീകരന്മാരാണെന്ന്. \"ബഹദൂര്‍! സാര്‍....ബഹദൂര്‍!\'\' നമ്മുടെ മന്ത്രിമാരും നേതാക്കന്മാരും പറഞ്ഞതുകേട്ടില്ലേ. \"അവസാനം വിജയം സൈന്യത്തിന് തന്നെ\'\' രാജ്യരക്ഷാ പ്രതിരോധന്‍ ആന്റണി സാര്‍! എന്തൊരു നിരീക്ഷണം. മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ആദ്യം പറഞ്ഞത്. \"ഭീകരര്‍ കടലു വഴിയാണ് വന്നത്\'\'. ഉടനെ കോസ്റ് ഗാര്‍ഡ് \"ങ്ഹാ എന്നാല്‍ അവന്മാരെ പിടിച്ചിട്ടുതന്നെ കാര്യം\'\'. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി പറഞ്ഞു. \"ഇത് പാക്കിസ്ഥാന്റെ പ്രവര്‍ത്തിയാണ്.\'\' മിടുക്കന്‍! മാധ്യമങ്ങള്‍ തത്സമയം കാഴ്ചകള്‍ സംപ്രേഷണം ചെയ്തു. ഒരു ജനതയുടെ ആത്മാവിഷ്കാരം ന്യൂസിനുവേണ്ടി മാറ്റിവച്ചിരിക്കുന്ന ചാനല്‍ പറയുന്നതുകേട്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാന്‍ തോന്നി. \"ഹലോ, കേള്‍ക്കാമോ കിട്ടേട്ടാ, അവിടെ എന്തൊക്കെയാണ് നടക്കുന്നത്\'\' \"ഹലോ, കേള്‍ക്കാം അമ്മിണി. ഇവിടെ വലിയ വെടിയൊച്ചയും തീയും പുകയുമുണ്ട്. സൈന്യവും പോലീസും കമാന്‍ഡോയും ഉണ്ട്. അവര്‍ ഓരോ സമയത്തും ഓരോ വാര്‍ത്തയാണ് തരുന്നത്. നമുക്ക് വലിയ പണിയാ. കൊടുത്ത വാര്‍ത്ത വീണ്ടും തിരുത്തി കൊടുക്കേണ്ടിവരുന്നു. ഒന്നും വ്യക്തമായി പറയാന്‍ സൈന്യം തയ്യാറാവുന്നില്ല അമ്മിണി\'\'. \"ഹലോ കിട്ടേട്ടാ, ഈ ആക്രമണത്തിനു പിന്നില്‍ ആരാണെന്നൂഹിക്കാമോ?\'\' \"ഇത് ഭീകരാക്രമണമാണോ എന്നു പറയാറായിട്ടില്ല. പാകിസ്ഥാനോ മറ്റു മുസ്ളിം തീവ്രവാദികളോ എന്നും പറയാന്‍ പറ്റുന്നില്ല. പിന്നെ കൊല്ലപ്പെട്ട രണ്ടു പോലീസ് ഓഫീസര്‍മാര്‍ മലെഗാവ് കേസ് അന്വേഷിക്കുന്നവരാണ്. അതുകൊണ്ട് ഇത് ബി.ജെ.പി.യും സംഘപരിവാറും കൂടി കേസ് അന്വേഷണം അട്ടിമറിക്കാന്‍ തട്ടിക്കൂട്ടുകയാണ്. ബി.ജെ.പി.യുടെ ഭീകരവിരുദ്ധ കപടമുഖമാണ് പുറത്തുവരുന്നത് അമ്മിണി...\'\'. \"നന്ദി കിട്ടേട്ടാ ഇനിയും വിളിക്കാം\'\'. മുംബൈയില്‍ ടിവി സംപ്രേഷണം നിരോധിച്ചു. എന്തു പറയുവാന്‍ അമ്മയെ തല്ലിയാലും പക്ഷക്കാര്‍ രണ്ടുണ്ട്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും.... മറ്റൊരു പ്രധാനകാരണം മുംബൈയിലെ തീവ്രവാദി ആക്രമണത്തിനിടയ്ക്കുവന്ന മറ്റൊരു വലിയ വാര്‍ത്തയാണ്. ട്വന്റി 20 ക്രിക്കറ്റ് അനിശ്ചിതത്വത്തില്‍. ഇംഗ്ളണ്ട്-ഇന്ത്യാ ടെസ്റ് വേണ്ടെന്നു വയ്ക്കുന്നു. എലിക്കു പ്രാണവേദന പൂച്ചയ്ക്കു വീഡിയോ ഗെയിംസ്! ഇവര്‍ക്കൊക്കെ എന്തു സാമൂഹ്യ ബോധമാണുള്ളത്. എന്തു രാജ്യവികാരമാണുള്ളത്. ജീവന്‍ പണയം വച്ച് ഊണും ഉറക്കവുമില്ലാതെ മരണമുഖത്തില്‍നില്‍ക്കുന്ന സേനാംഗങ്ങളുടെ പ്രയാസവും വ്യഗ്രതയും എന്താണെന്നു അറിഞ്ഞുകൂടേ. അല്ലെങ്കില്‍ അതിനുള്ള മനുഷ്യത്വവും ദയയുമില്ലേ? എതിരാളിയുടെ തോക്കിനും ബോംബിനും മുന്നില്‍ ജീവന്‍ പണയപ്പെടുത്തി നില്‍ക്കുന്ന സേനയുടെ അവസ്ഥയെക്കുറിച്ച് ആരും ഓര്‍ക്കുന്നുപോലുമില്ല.

ഭീകരര്‍ താജിലും മറ്റും വന്നത് ഒരു രാത്രികൊണ്ടല്ല. അവര്‍ ആസൂത്രിതമായി സ്ഫോടകവസ്തുക്കളും ആയുധങ്ങളും ശേഖരിച്ചുവച്ചുവത്രേ. അതറിയാന്‍ ഇവിടുത്തെ ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞില്ല. രഹസ്യാന്വേഷണ \'കോപ്പന്‍ഹേഗ\'ന്മാര്‍ക്കും കഴിഞ്ഞില്ല. നമ്മുടെ \'റോ\' എന്തിയേ ചാമി? എപ്പടി ആരോഗ്യം? \'അപ്പനേ അപ്പിക്കു സുഖമൊക്കെ അല്ലേ!\' ഇന്റലിജന്‍സ് അപ്പിമാരേ ബൂസ്റ് വാങ്ങി കുടിച്ചോണം. കാരണം സച്ചിനും മറ്റും അതാ കരുത്ത്. ഒരു പക്ഷേ നമ്മുടെ സര്‍ക്കാര്‍ അവര്‍ക്കത് വാങ്ങിക്കൊടുത്തിട്ടില്ലായിരിക്കും. \'ഛെ..! ഈ കുട്ടികളെ ഇങ്ങനെ ക്ഷീണിപ്പിക്കാമോ? ഇന്ത്യന്‍ രഹസ്യാന്വേഷണക്കാര്‍ യുക്തിയുള്ളവരാണ്. അവര്‍ രഹസ്യമേ അന്വേഷിക്കുകയുള്ളൂ. ഭീകരാക്രമണം ഒരു രഹസ്യമല്ല. ലോകമൊട്ടാകെ അറിയുന്നതല്ല. മധ്യപ്രദേശിലും മറ്റും വോട്ട് ആര്‍ക്ക് ലഭിക്കും എന്ന രഹസ്യം അന്വേഷിക്കുമ്പോഴാ.... ഒരു ലഷ്കറെയും... തൊയ്ബയും.... തോഷിബാ ആനന്ദും.. പ്ഫൂ....! റോയും ഐ.ബിയും മറ്റും ധ്യാനത്തിലാണ്. ആര്‍ഷഭാരതമല്ലേ. മൌനവും കണ്ടെത്തലും വഴിയേ വരും! മുംബൈ സംഭവം ഒരു സൂചനയാണ്. ഡല്‍ഹിയില്‍ മുമ്പു മുളച്ചതാണ്. മതവികാരവും ചെയ്തിയുടെ അന്തസ്സും കേട്ട് വോട്ടിനേയും ഭയന്ന് മാറിയ അധികാരികള്‍ ഇതെങ്ങനെ കാണും. നമുക്കെന്തായാലും നഷ്ടം നഷ്ടം തന്നെ. നമ്മുടെ സൈനീകരില്‍ മിടുക്കന്മാര്‍, ദേശാഭിമാനികള്‍ കൊല്ലപ്പെട്ടു! രാജ്യം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കെല്ലാം സര്‍ക്കാരും വ്യക്തികളും സംഘടനകളും ലക്ഷങ്ങള്‍ നല്‍കുന്നു. ഈ പോരാട്ടത്തില്‍ പങ്കെടുത്ത സൈനീകര്‍ക്കെല്ലാം പാരിതോഷികങ്ങള്‍ നല്‍കണം. ഇത്തരം പ്രശ്നങ്ങളില്‍ ചാനലുകള്‍ കുറെക്കൂടി ദേശീയതയും മാന്യതയും കാട്ടണം. \"ഹലോ, കിട്ടേട്ടാ എത്ര മലയാളികള്‍ മരിച്ചു? മലയാളികള്‍ എല്ലാം മരിച്ചോ?\'\' എന്നു കൂടെക്കൂടെ ചോദിക്കുന്നതു നല്ലതാണ്. മുംബൈയിലാണെങ്കിലും എവിടെയാണെങ്കിലും ഇന്ത്യാക്കാരാണെന്നു ചിന്തിക്കുക. ഒരു മാധ്യമവും ഇത്തരം ദേശീയ പ്രതിസന്ധികളെ വ്യാപാരനിഷ്ഠമായ ജനസ്നേഹം കാട്ടരുത്.
സാമൂഹ്യപാഠം: റോയും ഐബിയും ഉറങ്ങുകയാണ്. ഭീകരവാദികള്‍ക്ക് ഉറങ്ങാനേ നേരമില്ല! എന്നും കാവലിരിക്കും നമ്മുടെ വീട്ടില്‍ നായെ...നല്ലതു നീ തന്നെ...
അനില്‍ പെണ്ണുക്കര

Wednesday, November 26, 2008

ഈ പുണ്യപുരാണ കഥ സ്പോണ്‍സര്‍ ചെയ്യുന്നത്


നാമജപം നാമമാത്രമായി കഴിച്ചുകൂട്ടി അത്താഴവും നേരത്തെ ഉണ്ട് പാറുവമ്മ തയ്യാറായി ഇരിക്കുന്നു. മരുമക്കളും കൊച്ചുമക്കളും പരസ്പരം മുറുമുറുപ്പില്ലാതെ സ്വീകരണമുറിയില്‍ ഒന്നിച്ചിരിക്കുന്ന സന്ദര്‍ഭം കുറച്ചേയുള്ളൂ. ചാനലുകളില്‍ പ്രത്യക്ഷമാകുന്ന പുണ്യപുരാണ സീരിയല്‍ മുഹൂര്‍ത്തം. സമയം സമാഗതമായി.... സ്പോണ്‍സേര്‍ഡ് പ്രോഗ്രാം ഹിന്ദു പുരാണം അതുകഴിഞ്ഞ് ക്രിസ്തീയ പുരാണം ഇതെല്ലാം മതമൈത്രിയോടെ പാറുവമ്മയും മരുമകളും കൊച്ചുമക്കളും കാണും. ഇടയ്ക്കിടയ്ക്ക് പാറുവമ്മയുടെ നാരായണ നാരായണ... അമ്മേ ദേവീ.... എന്നുമുള്ള ജപാക്ഷരങ്ങളേ ഉയരാറുള്ളൂ. അതാ ആ മുഹൂര്‍ത്തമായി. ഏവരും തയാര്‍! ദേവിയും സഖിമാരും ചെറുസല്ലാപങ്ങളുമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ദേവിമാര്‍ക്ക് ഇത്രയും ധാര്‍ഷ്ട്യമുണ്ടോന്നു ചിലപ്പോള്‍ തോന്നിപ്പോകും. ഒന്നോ രണ്ടോ ഡയലോഗുകള്‍ ദേവിയും സഖിമാരും പറഞ്ഞുകാണും. ഉടന്‍തന്നെ പരസ്യം പ്രത്യക്ഷപ്പെട്ടു. ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്....നാപ്ക്കിന്‍. 14കാരി പെണ്‍കൊച്ച് ഓടുന്നു...ചാടുന്നു...നാണിക്കുന്നു.. ഒടുവില്‍ കുട്ടിയുടെ അമ്മയും പ്രത്യക്ഷപ്പെടുന്നു. പിന്നെയും നാപ്ക്കിന്റെ പേരും പരസ്യവും. അതുകഴിഞ്ഞ് ദേവി പ്രത്യക്ഷപ്പെടുന്നു. \'ദേവി അവിടുത്തെ ആഗ്രഹം സാധിക്കുമെന്നു തോന്നുന്നില്ല. അച്ഛനമ്മമാര്‍ അവിടേക്കു സ്വയംവരം നിശ്ചയിച്ചിരിക്കുന്നു...\' സീരിയല്‍ തുടരുന്നു. അടുത്തത് മഹാഭാരത കഥ പാറുവമ്മ കൃഷ്ണഗീതം തുടങ്ങി. ഗാന്ധാരിയും ധൃതരാഷ്ട്രരുമാണ് രംഗത്ത്. കുറെ ഡയലോഗുകള്‍ കഴിഞ്ഞു. വരുന്നു ഒരു കോണ്‍ഡത്തിന്റെ പരസ്യം. ഒരു മാന്യന്‍ ഗമയോടെ വന്ന് കടയില്‍നിന്നും വാങ്ങിക്കൊണ്ടു പോകുന്നു. ഒരു മക്കുണ്ണാദമന്‍ കടയില്‍നിന്നു വിളറി. സംഗതിക്കുവേണ്ടി ഗദ്ഗദപ്പെടുന്നു. വീണ്ടും മഹാഭാരത കഥ തുടരുന്നു. തുടര്‍ന്ന് ദുര്യോധന സദസ്. പാഞ്ചാലി അപമാനിക്കപ്പെടുന്ന രംഗം. അട്ടഹാസങ്ങള്‍. കഥ തുടരുന്നു. പാഞ്ചാലി വിലാപങ്ങള്‍. ഇടവേള. വീണ്ടും ഇടവേള. അടിവസ്ത്രങ്ങളുടെ പരസ്യങ്ങളുടെ ഒരു നിര തന്നെ ഉടന്‍ വരുന്നു. സ്പോണ്‍സര്‍മാരുടെ ഇതിഹാസ താല്പര്യം കഴിഞ്ഞു. വീണ്ടും കഥ തുടരുന്നു. അടുത്തത് ക്രിസ്ത്യന്‍ കഥയാണ്. കുരിശും പുരോഹിതന്മാരും മറ്റും മറഞ്ഞു. ശീര്‍ഷക ഗാനം നിറഞ്ഞു. മലകള്‍, ഇടയന്മാര്‍ ബൈബിളിലെ അന്തരീക്ഷം, പുല്‍ക്കൂട്. ഉണ്ണിയേശുവിന്റെ ജനനമാണ്. ശിശുവിന്റെ രോദനം. ഇടവേള... വീണ്ടും പരസ്യം. അപ്രതീക്ഷിത ഗര്‍ഭധാരണത്തില്‍നിന്നും മോചനം. എഴുപത്തിരണ്ടു മണിക്കൂറിനുള്ളില്‍ ഒരെണ്ണം കഴിക്കൂ. ഗര്‍ഭധാരണം ഒഴിവാക്കാം. ക്രിസ്തുവിന്റെ ത്യാഗസ്മരണയും സ്നേഹസ്പര്‍ശനവും സ്പോണ്‍സര്‍ തന്നെ നിര്‍വഹിച്ചു കഴിഞ്ഞു. കഥ തുടരുന്നു. മലയാളത്തിലെ ചാനലുകളില്‍ ഇന്ന് മത്സരിച്ചുള്ള പുരാണ കഥാകഥനം നടക്കുകയാണ്. ഹിന്ദുക്കളുടെ പുരാണ ഇതിഹാസങ്ങള്‍ വേണ്ട മസാലകള്‍ ചേര്‍ത്ത് മാദക സിനിമാ നടിമാരുടെയും വില്ലന്‍ നടന്മാരുടെയും ഉടയാത്ത തൈരുപോലെയുള്ള മുഖങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു. ഒപ്പം ചെലവുകാശിനും ലാഭത്തിനുംവേണ്ടി പരസ്യങ്ങളും. പരസ്യങ്ങളോ? അതാണ് നാം കണ്ടത്. മാലാഖമാരും ദേവിയും ദേവനും പ്രവാചകന്മാരും രംഗത്തുവരുമ്പോഴും ചിരിക്കുമ്പോഴും കരയുമ്പോഴും ശപിക്കുമ്പോഴും അല്ലെങ്കില്‍ നാടകീയ മുഹൂര്‍ത്തങ്ങളുണ്ടാകുമ്പോഴും പരസ്യങ്ങള്‍ കടന്നുവരുന്നു. പരസ്യങ്ങളാകട്ടെ ആധുനിക മനുഷ്യന്റെ ലൌകിക സുഖങ്ങള്‍ക്കും ശാരീരിക സുഖങ്ങള്‍ക്കും ഉതകുന്ന ഉല്പന്നങ്ങള്‍ മാത്രം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെയും ഗുളികകളുടെയും അടിവസ്ത്രങ്ങളുടെയും ടൂത്ത് പേസ്റുകളുടെയും മറ്റും പരസ്യങ്ങള്‍. അതുമല്ലെങ്കില്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലുകളിലെ മൂരി ശൃംഗാരങ്ങളും അധമ ചിന്തകളും ഗൂഢാലോചനകളും പ്രകടമാക്കുന്ന രംഗങ്ങളുടെ ട്രെയിലര്‍ ഷോകള്‍. ഇതെന്തു പുണ്യപുരാണം. ഇതിലെവിടെയാണ് ഭക്തി? ജനലക്ഷങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുകയാണ് ഇക്കൂട്ടര്‍. ഇവിടെ ഭക്തിയുണ്ടോ? മത്സരിക്കുന്ന ചാനലുകള്‍ ഇത്തരം സീരിയലുകള്‍ പ്രക്ഷേപണം ചെയ്യുന്നത് പ്രേക്ഷകരെ വലയിട്ടു പിടിക്കുവാനാണ്. അവരുടെ റേറ്റിംഗ് നിരക്കുകൂട്ടി പരസ്യങ്ങള്‍ പിടിക്കുവാനാണ്. പാവം പാറുവമ്മമാരും ത്രേസ്യാമ്മമാരും സമയം കളഞ്ഞുകുളിക്കുന്നു. ചാനലുകള്‍ പുരാണേതിഹാസങ്ങള്‍ വില്‍ക്കുന്നു. ബൈബിള്‍ വില്‍ക്കുന്നു. കച്ചവടക്കാര്‍ കൂട്ടത്തില്‍ ഉല്പന്നങ്ങളും വില്‍ക്കുന്നു. ഇതാണ് ഭക്തി. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. വരുന്നു പുണ്യപുരാണ കഥ. സ്പോണ്‍സര്‍ ചെയ്യുന്നത്.... സോ....കൂള്‍.....ഹാ....നൈസ് ഇട്ടാല്‍ അറിയുകയില്ല....


സാമൂഹ്യപാഠം: അമ്മയ്ക്കു മിന്നു തീര്‍ത്താലും കാല്‍ക്കാശ് പോക്കറ്റില്‍ വീഴണം. ഇതാണ് പ്രൊഫഷണലിസം. ബിസിനസ്. എം.ബി.എ. ടെക്നിക്.

Tuesday, November 25, 2008

ഈ പുണ്യപുരാണ കഥ സ്പോണ്‍സര്‍ ചെയ്യുന്നത്...

നാമജപം നാമമാത്രമായി കഴിച്ചുകൂട്ടി അത്താഴവും നേരത്തെ ഉണ്ട് പാറുവമ്മ തയ്യാറായി ഇരിക്കുന്നു. മരുമക്കളും കൊച്ചുമക്കളും പരസ്പരം മുറുമുറുപ്പില്ലാതെ സ്വീകരണമുറിയില്‍ ഒന്നിച്ചിരിക്കുന്ന സന്ദര്‍ഭം കുറച്ചേയുള്ളൂ. ചാനലുകളില്‍ പ്രത്യക്ഷമാകുന്ന പുണ്യപുരാണ സീരിയല്‍ മുഹൂര്‍ത്തം. സമയം സമാഗതമായി.... സ്പോണ്‍സേര്‍ഡ് പ്രോഗ്രാം ഹിന്ദു പുരാണം അതുകഴിഞ്ഞ് ക്രിസ്തീയ പുരാണം ഇതെല്ലാം മതമൈത്രിയോടെ പാറുവമ്മയും മരുമകളും കൊച്ചുമക്കളും കാണും. ഇടയ്ക്കിടയ്ക്ക് പാറുവമ്മയുടെ നാരായണ നാരായണ... അമ്മേ ദേവീ.... എന്നുമുള്ള ജപാക്ഷരങ്ങളേ ഉയരാറുള്ളൂ. അതാ ആ മുഹൂര്‍ത്തമായി. ഏവരും തയാര്‍! ദേവിയും സഖിമാരും ചെറുസല്ലാപങ്ങളുമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ദേവിമാര്‍ക്ക് ഇത്രയും ധാര്‍ഷ്ട്യമുണ്ടോന്നു ചിലപ്പോള്‍ തോന്നിപ്പോകും. ഒന്നോ രണ്ടോ ഡയലോഗുകള്‍ ദേവിയും സഖിമാരും പറഞ്ഞുകാണും. ഉടന്‍തന്നെ പരസ്യം പ്രത്യക്ഷപ്പെട്ടു. ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്....നാപ്ക്കിന്‍. 14കാരി പെണ്‍കൊച്ച് ഓടുന്നു...ചാടുന്നു...നാണിക്കുന്നു.. ഒടുവില്‍ കുട്ടിയുടെ അമ്മയും പ്രത്യക്ഷപ്പെടുന്നു. പിന്നെയും നാപ്ക്കിന്റെ പേരും പരസ്യവും. അതുകഴിഞ്ഞ് ദേവി പ്രത്യക്ഷപ്പെടുന്നു. \'ദേവി അവിടുത്തെ ആഗ്രഹം സാധിക്കുമെന്നു തോന്നുന്നില്ല. അച്ഛനമ്മമാര്‍ അവിടേക്കു സ്വയംവരം നിശ്ചയിച്ചിരിക്കുന്നു...\' സീരിയല്‍ തുടരുന്നു. അടുത്തത് മഹാഭാരത കഥ പാറുവമ്മ കൃഷ്ണഗീതം തുടങ്ങി. ഗാന്ധാരിയും ധൃതരാഷ്ട്രരുമാണ് രംഗത്ത്. കുറെ ഡയലോഗുകള്‍ കഴിഞ്ഞു. വരുന്നു ഒരു കോണ്‍ഡത്തിന്റെ പരസ്യം. ഒരു മാന്യന്‍ ഗമയോടെ വന്ന് കടയില്‍നിന്നും വാങ്ങിക്കൊണ്ടു പോകുന്നു. ഒരു മക്കുണ്ണാദമന്‍ കടയില്‍നിന്നു വിളറി. സംഗതിക്കുവേണ്ടി ഗദ്ഗദപ്പെടുന്നു. വീണ്ടും മഹാഭാരത കഥ തുടരുന്നു. തുടര്‍ന്ന് ദുര്യോധന സദസ്. പാഞ്ചാലി അപമാനിക്കപ്പെടുന്ന രംഗം. അട്ടഹാസങ്ങള്‍. കഥ തുടരുന്നു. പാഞ്ചാലി വിലാപങ്ങള്‍. ഇടവേള. വീണ്ടും ഇടവേള. അടിവസ്ത്രങ്ങളുടെ പരസ്യങ്ങളുടെ ഒരു നിര തന്നെ ഉടന്‍ വരുന്നു. സ്പോണ്‍സര്‍മാരുടെ ഇതിഹാസ താല്പര്യം കഴിഞ്ഞു. വീണ്ടും കഥ തുടരുന്നു. അടുത്തത് ക്രിസ്ത്യന്‍ കഥയാണ്. കുരിശും പുരോഹിതന്മാരും മറ്റും മറഞ്ഞു. ശീര്‍ഷക ഗാനം നിറഞ്ഞു. മലകള്‍, ഇടയന്മാര്‍ ബൈബിളിലെ അന്തരീക്ഷം, പുല്‍ക്കൂട്. ഉണ്ണിയേശുവിന്റെ ജനനമാണ്. ശിശുവിന്റെ രോദനം. ഇടവേള... വീണ്ടും പരസ്യം. അപ്രതീക്ഷിത ഗര്‍ഭധാരണത്തില്‍നിന്നും മോചനം. എഴുപത്തിരണ്ടു മണിക്കൂറിനുള്ളില്‍ ഒരെണ്ണം കഴിക്കൂ. ഗര്‍ഭധാരണം ഒഴിവാക്കാം. ക്രിസ്തുവിന്റെ ത്യാഗസ്മരണയും സ്നേഹസ്പര്‍ശനവും സ്പോണ്‍സര്‍ തന്നെ നിര്‍വഹിച്ചു കഴിഞ്ഞു. കഥ തുടരുന്നു. മലയാളത്തിലെ ചാനലുകളില്‍ ഇന്ന് മത്സരിച്ചുള്ള പുരാണ കഥാകഥനം നടക്കുകയാണ്. ഹിന്ദുക്കളുടെ പുരാണ ഇതിഹാസങ്ങള്‍ വേണ്ട മസാലകള്‍ ചേര്‍ത്ത് മാദക സിനിമാ നടിമാരുടെയും വില്ലന്‍ നടന്മാരുടെയും ഉടയാത്ത തൈരുപോലെയുള്ള മുഖങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു. ഒപ്പം ചെലവുകാശിനും ലാഭത്തിനുംവേണ്ടി പരസ്യങ്ങളും. പരസ്യങ്ങളോ? അതാണ് നാം കണ്ടത്. മാലാഖമാരും ദേവിയും ദേവനും പ്രവാചകന്മാരും രംഗത്തുവരുമ്പോഴും ചിരിക്കുമ്പോഴും കരയുമ്പോഴും ശപിക്കുമ്പോഴും അല്ലെങ്കില്‍ നാടകീയ മുഹൂര്‍ത്തങ്ങളുണ്ടാകുമ്പോഴും പരസ്യങ്ങള്‍ കടന്നുവരുന്നു. പരസ്യങ്ങളാകട്ടെ ആധുനിക മനുഷ്യന്റെ ലൌകിക സുഖങ്ങള്‍ക്കും ശാരീരിക സുഖങ്ങള്‍ക്കും ഉതകുന്ന ഉല്പന്നങ്ങള്‍ മാത്രം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെയും ഗുളികകളുടെയും അടിവസ്ത്രങ്ങളുടെയും ടൂത്ത് പേസ്റുകളുടെയും മറ്റും പരസ്യങ്ങള്‍. അതുമല്ലെങ്കില്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലുകളിലെ മൂരി ശൃംഗാരങ്ങളും അധമ ചിന്തകളും ഗൂഢാലോചനകളും പ്രകടമാക്കുന്ന രംഗങ്ങളുടെ ട്രെയിലര്‍ ഷോകള്‍. ഇതെന്തു പുണ്യപുരാണം. ഇതിലെവിടെയാണ് ഭക്തി? ജനലക്ഷങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുകയാണ് ഇക്കൂട്ടര്‍. ഇവിടെ ഭക്തിയുണ്ടോ? മത്സരിക്കുന്ന ചാനലുകള്‍ ഇത്തരം സീരിയലുകള്‍ പ്രക്ഷേപണം ചെയ്യുന്നത് പ്രേക്ഷകരെ വലയിട്ടു പിടിക്കുവാനാണ്. അവരുടെ റേറ്റിംഗ് നിരക്കുകൂട്ടി പരസ്യങ്ങള്‍ പിടിക്കുവാനാണ്. പാവം പാറുവമ്മമാരും ത്രേസ്യാമ്മമാരും സമയം കളഞ്ഞുകുളിക്കുന്നു. ചാനലുകള്‍ പുരാണേതിഹാസങ്ങള്‍ വില്‍ക്കുന്നു. ബൈബിള്‍ വില്‍ക്കുന്നു. കച്ചവടക്കാര്‍ കൂട്ടത്തില്‍ ഉല്പന്നങ്ങളും വില്‍ക്കുന്നു. ഇതാണ് ഭക്തി. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. വരുന്നു പുണ്യപുരാണ കഥ. സ്പോണ്‍സര്‍ ചെയ്യുന്നത്.... സോ....കൂള്‍.....ഹാ....നൈസ് ഇട്ടാല്‍ അറിയുകയില്ല.... സാമൂഹ്യപാഠം: അമ്മയ്ക്കു മിന്നു തീര്‍ത്താലും കാല്‍ക്കാശ് പോക്കറ്റില്‍ വീഴണം. ഇതാണ് പ്രൊഫഷണലിസം. ബിസിനസ്. എം.ബി.എ. ടെക്നിക്.

മലയാളി അമ്പിളിമാമനെ തൊട്ടു

അങ്ങനെ ഇന്ത്യയും ചന്ദ്രകിണ്ണത്തില്‍ പൈംപാല്‍ തൊട്ടെടുത്തു. ഭാരതത്തിന്റെ തൃപ്പതാക ചന്ദ്രന്റെ മണ്ണില്‍ വീണു കഴിഞ്ഞു. ചന്ദ്രയാന്‍ ദൌത്യം വിജയകരം; ഇന്ത്യയ്ക്ക് ഇതു ചരിത്രമുഹൂര്‍ത്തം. പുളകം കോരുന്ന നിമിഷം. ചന്ദ്രന്‍ എന്നും മനുഷ്യന്റെ സങ്കല്പലോകമായിരുന്നു. കുട്ടികള്‍ക്ക് അമ്പിളി അമ്മാവനായിരുന്നു. അപ്പൂപ്പന്‍ താടിപോലെ നരച്ച തൊപ്പിയുള്ള അമ്മാവന്‍. ആനപ്പുറത്തുള്ള അമ്മാവന്‍! കവികള്‍ക്ക് എന്നും ചന്ദ്രന്‍ കാവ്യവിഷയവും ബിംബവുമാണ്. കാല്പനികതയുടെ വറ്റാത്ത ഉറവിടം. കാമുകീകാമുകന്മാര്‍ക്ക് ചന്ദ്രബിംബം മധുരിക്കുന്ന മാസ്മരിക സുഖമാണ്. ചകോരങ്ങള്‍ ഉണ്ണുന്നതും ഈ ചന്ദ്രാമൃതത്തിന്റെ നുറുങ്ങുകളാണെന്നു കവികള്‍ പറയുന്നു.പക്ഷേ, ഭാവനയുടെയും കാല്പനികതയുടെയും പ്രണയഭരിത ഭാവങ്ങളുടെയും ഭാവനാന്തരീക്ഷത്തില്‍ നാം ഇന്നിതാ യാഥാര്‍ത്ഥ്യങ്ങളുടെ പുതിയ അധ്യായത്തിലേക്ക്! ചന്ദ്രനെ തൊടുന്ന ലോകരാജ്യങ്ങളില്‍ നാലാമതായി ഭാരതം. ഇനി ഒരു ഭാരതീയന്റെ കാല്പാടുകള്‍ കൂടി ആ ചാന്ദ്രതേജസിന് മാറ്റു കൂട്ടും. മൂവര്‍ണ്ണ കൊടിയുടെ സൌമ്യഭാവം കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ചന്ദ്രന്റെ നിലാവിലുണ്ട്.ചന്ദ്രയാന്‍ ദൌത്യം നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ അഭിനന്ദനാര്‍ഹമായി വിജയിപ്പിച്ചുകഴിഞ്ഞു. എം.ഐ.പി. ചന്ദ്രന്റെ മണ്ണില്‍ പതിച്ചപ്പോള്‍ ഭാരതത്തിലെ നൂറുകോടി വരുന്ന മനസ്സുകളുടെ സ്നേഹവും സ്പര്‍ശവും ഐക്യവും വിജയഗാഥയും പ്രപഞ്ചം കണ്ടു. അനുഭവിച്ചു! ഇപ്പോള്‍ ചന്ദ്രികയ്ക്ക് ഒരു പ്രത്യേക സൌന്ദര്യമുണ്ട്. തന്നെ ദേവനായി ആരാധിക്കുന്ന ഒരു രാജ്യത്തിന്റെ സ്നേഹോപഹാരമാണ് ലഭിച്ചിരിക്കുന്നത്. ചന്ദ്രനെ തൊടുന്ന ലോകരാജ്യങ്ങളില്‍ നാലാമതായി ഇന്ത്യ. എം.ഐ.പി. എന്ന നിരീക്ഷണ പരീക്ഷണ ഉപകരണം ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാകയുമായി ചന്ദ്രന്റെ മണ്ണിലേക്കു പതിച്ചപ്പോള്‍ ഭാരതത്തിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യുഗമായിരുന്നു. ചന്ദ്രനിലേക്ക് ആളെ കയറ്റി അയക്കുവാന്‍ തയാറെടുക്കുന്ന നമ്മുടെ ബഹിരാകാശ പദ്ധതിയുടെ വിജയമുഹൂര്‍ത്തമായിരുന്നു ഇത്.വയലാര്‍ പാടിയതുപോലെ നാം ഇനി ഗോളങ്ങളെ അമ്മാനമാടും. നമ്മുടെ അശ്വമേധത്തിന്റെ പടഹധ്വനി ബഹിരാകാശത്തും ഉയര്‍ന്നുകേള്‍ക്കും.ഇന്ത്യ ചന്ദ്രനെ അറിയാന്‍ തുനിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അംഗമായിരിക്കുന്നു. ചന്ദ്രക്ളബ്ബിലെ അംഗം. ചന്ദ്രനില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ക്കും വിഭവങ്ങള്‍ക്കും ഇന്ത്യയ്ക്കും അവകാശമുണ്ട്.ചന്ദ്രയാന്‍ ദൌത്യവും എം.ഐ.പി.യും സംബന്ധിച്ച് മലയാളിക്ക് പ്രത്യേകിച്ച് അഭിമാനമുണ്ട്. ഈ മഹായാനത്തിന്റെ നേതൃത്വം വഹിച്ചത് ഐ.എസ്.ആര്‍.ഒ.ചെയര്‍മാന്‍ ശ്രീ.മാധവന്‍ നായര്‍ അവര്‍കളാണ്. ചന്ദ്രയാന്‍ വഹിച്ചുകൊണ്ടുപോയതും പരീക്ഷണയന്ത്രവുമായ എം.ഐ.പി. നിര്‍മ്മിച്ചതും കേരളത്തിലാണ്. ഭാരതത്തിന് ആകെ പുളകവും ആഹ്ളാദചന്ദ്രികയും ചൊരിയുന്ന ഈ മുഹൂര്‍ത്തത്തില്‍ മലയാളികള്‍ക്ക് ഏറെയുണ്ട് അഭിമാനിക്കാന്‍! ഇന്ത്യ ഒട്ടും പിന്നിലല്ല. പ്രയാണത്തിന്റെ കാര്യത്തില്‍ നാം എന്നും ചരിത്രമെഴുതുന്നവരാണ്. ഭഗീരഥന്റെ ഇന്ത്യയ്ക്ക് ചന്ദ്രന്‍ ഇനി ഒരു സങ്കല്പലോകം മാത്രമല്ല. യാഥാര്‍ത്ഥ്യമാണ്. ഇനി ചൊവ്വയും ജ്വലിച്ചെരിയുന്ന സൂര്യനും നമുക്ക് വിദൂരത്തിലല്ല. ഭാരതം വളര്‍ന്നു. എന്തു വെല്ലുവിളികളും, ചോരക്കൊതിയന്മാരുടെ ഒളിനിഴല്‍ യുദ്ധവും നമുക്ക് അലോസരമാണെങ്കിലും നമ്മുടെ വിജയയാത്രയെ, കൊടിപ്പടത്തെ താഴ്ത്താനാവില്ല എന്ന സത്യം ചന്ദ്രദീപം തെളിയിക്കുന്നു. മൂക്കു മുറിച്ച് ശകുനം മുടക്കുന്നവര്‍ അറിയുക. ഇന്ത്യ ചന്ദ്രനില്‍...! സാമൂഹ്യപാഠം : പോരാ പോരാ നാളില്‍ നാളില്‍ ദൂരെ ദൂരെ ഉയരട്ടെ. ഭാരതക്ഷമാ ദേവിതന്‍ തൃപ്പതാകകള്‍..

വരുന്നു.... പച്ചക്കറിക്കിറ്റുകള്‍

കേരളത്തില്‍ പച്ചക്കറികള്‍ക്ക് അനിയന്ത്രിതമായ വില കയറ്റമാണ്. എന്തും വാങ്ങിത്തിന്നുവാന്‍ മാത്രം അറിയുന്ന ഒരു സംസ്ക്കാരം കേരളത്തില്‍ വളര്‍ന്നുവന്നതോടെ നമ്മേ തീറ്റിപ്പോറ്റുന്ന തമിഴരും തെലുങ്കരും നല്ല വിപണിയായി ഹരിതകേരളത്തെ കണ്ടുകഴിഞ്ഞു. ഹരിതകേരളത്തില്‍ തിരിമുറിവുകള്‍ പേറുന്ന മരങ്ങളേ ഉള്ളൂ. മലക്കറികളും മറ്റു കൃഷികളും നാം മറന്നുപോയി. വെള്ളം കൃഷിക്കുപയോഗിക്കാനായി തമിഴുനാടുകാരന്‍ മുല്ലപ്പെരിയാറും മറ്റും കയ്യടക്കുന്നു. അതുകണ്ട് അസൂയയോടെ നാം വെറുതെ വെള്ളത്തിനുവേണ്ടി വാദിക്കുന്നു. ഉപയോഗിക്കുന്നവനെങ്കിലും ഉപയോഗിച്ചോട്ടെ! ഓണം വന്നപ്പോള്‍ സര്‍ക്കാര്‍ കിറ്റുകളുമായി രംഗത്തുവന്നു. പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ നല്ല പ്രതികരണം ഉണ്ടാക്കി. ഏത്തയ്ക്കാ ഉള്‍പ്പെടെ പലതിന്റേയും വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഏജന്‍സികളുടെ ഇടപെടല്‍ ..... പക്ഷേ എന്നും കിറ്റുമായി ഒരു സംസ്ഥാനത്ത് ഒരു സര്‍ക്കാരിനു എത്രകാലം പിടിച്ചുനില്‍ക്കാനാവും? കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും നവീനവും അടിയന്തിരമായി നമുക്ക് വേണം. അതിന് ആദ്യം വേണ്ടത് കൃഷിഭൂമിയുടെ നശീകരണം തടയുക എന്നതാണ്. വയലേലകള്‍ ഇഷ്ടികകളങ്ങളും ഫ്ളാറ്റുകളുമായി മാറുന്നു. മണല്‍ക്കുഴികളാകുന്നു. വെള്ളം കെട്ടികിടക്കുന്ന ചതുപ്പുനിലങ്ങളായി പായലും ചെടികളും നിറഞ്ഞു കിടക്കുന്നു. കര്‍ഷകര്‍ക്ക് ഉപജീവനത്തിനുള്ള ഒരു മേഖലയല്ല ഇന്ന് നമ്മുടെ കാര്‍ഷിക രംഗം. അത് ആത്മഹത്യയിലേക്ക് നയിക്കുന്ന റിസ്ക്കുകളാണ്. കടവും ദാരിദ്യ്രവും മാത്രമാണ് കേരളത്തിലെ അവശേഷിക്കുന്ന കര്‍ഷകര്‍ക്കുള്ളത്. തേനിയിലും കമ്പത്തും പച്ചക്കറികളും വാഴക്കുലകളും വിളയുന്നു. കര്‍ഷകന് വരുമാനം ലഭിക്കുന്നു. അവര്‍ക്കുവേണ്ടി തമിഴ്നാടു സര്‍ക്കാര്‍ വേണ്ടത് നല്‍കുന്നു. സ്വന്തം നാടുകള്‍ സംസ്ഥാനം എന്ന ചിന്താഗതി അവിടെ ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനുമുണ്ട്. തമിഴിന്റെ ഭാഷാ സ്നേഹവും തമിഴ്ക്കൂറും അവന്റെ അദ്ധ്വാനത്തിലും വ്യാപാരത്തിലും തൊഴിലിലുലം എന്നും ഏറിത്തന്നെ നില്‍ക്കുന്നു.

തമിഴര്‍ക്ക് കേരളം എല്ലാത്തരത്തിലും ഒരു ഗള്‍ഫാണ്. അവരിവിടെ ചെയ്യാത്ത ജോലികളില്ല. അവര്‍ ബേക്കറി നടത്തുന്നു. ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കി തലയിലേറ്റി വീടുവീടാന്തരം കയറുന്നു. ആക്രി പെറുക്കി വില്ക്കുന്നു. ചൂലു വില്‍ക്കുന്നു. അവലും കലവും വില്‍ക്കുന്നു. ഹോട്ടലുകള്‍ നടത്തുന്നു. തുണി തേച്ചു കൊടുക്കുന്നു. തമിഴര്‍ മാനേജുമെന്റുകളായ ഹോട്ടലുകളിലെ ആഹാരത്തിനു തീവിലയാണ്. ഒരു ചപ്പാത്തിയ്ക്കു 8.50 രൂപയാണ് വില! ഒരു കിലോ ആട്ടയ്ക്ക് 20 രൂപയേ വിലവരുന്നുള്ളൂ. ഒരു ചപ്പാത്തിയ്ക്കു 50 ഗ്രാം ഭാരം കാണുമോ എന്നു സംശയമാണ്.! പെട്രോള്‍ വില കയറുമ്പോള്‍ സാധനങ്ങള്‍ക്കു വില കയറുന്നു. പക്ഷേ വില കുറയുമ്പോള്‍ കൂടിയ വിലകള്‍ ഒന്നും കുറയുന്നുമില്ല. എല്ലാത്തിനും കിറ്റുകളുമായി സര്‍ക്കാരിനു എത്രകാലം പിടിച്ചു നില്‍ക്കാനാവും? നമുക്ക് നമ്മുടെ കാര്‍ഷികരംഗത്തിന്റെ സമൃദ്ധി തിരികെ കൊണ്ടുവരുവാന്‍ ഈര്‍ജ്ജിത ശ്രമങ്ങളാണ് വേണ്ടത്. കാര്‍ഷികരംഗം മികച്ച വരുമാനവും അന്തസ്സുമുള്ളതും ഒരു സേവനരംഗം കൂടിയാണെന്ന ബേധം വളര്‍ത്തുകയാണുവേണ്ടത്! സാമൂഹ്യപാഠം: ക്വിറ്റ് ഇന്ത്യയും നമ്മുടെ കിറ്റുകളും തമ്മിലുള്ള ബന്ധം? ചരിത്ര വിദ്യാര്‍ത്ഥികള്‍ അന്വേഷിക്കുന്നു. ഒന്നുറപ്പാണ് കേരളത്തില്‍ നിന്ന് ക്വിറ്റായനാണ് ഇന്നു കിറ്റായി സര്‍ക്കാര്‍ ചുമതലയില്‍ എത്തിക്കാന്‍ തുടങ്ങുന്നതാണ്!

Monday, November 24, 2008

അഭയാക്കേസ് -കര്‍ത്താവിന്റെ കൈയ്യിലെ കേസ്‍‍‍‍











പതിനാറ് വര്‍ഷത്തിനൊടുവില്‍ അഭയക്കേസിലെ ആദ്യ അറസ്റ് നടന്നു. അഭയയുടെ ആത്മാവ് 16 വര്‍ഷം നീതി തേടി പ്രതികളുടെ പിന്നാലെ ഒരു അദൃശ്യ സാന്നി ദ്ധ്യമായി പിന്‍തുടരുകയാണ്. ഒടുവില്‍ തന്നെ വകവരുത്തിയവരെ മാന്യതയുടെ മുഖംമൂടിയില്‍നിന്നും പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഫാദറിന്റെ കോട്ടൂരിയിരിക്കുന്നു..... പിതൃക്കയെ വിയര്‍ക്കുകയായിരുന്നു.... കൂട്ട നിന്ന ദൈവത്തിന്റെ മാത്രം മണവാട്ടിയാകേണ്ട കന്യാസ്ത്രീ സെഫിയും വളരെ സേഫായി സി.ബി.ഐയില്‍! അഭയാക്കേസിന്റെ വിശദാംശങ്ങള്‍ ഏവര്‍ക്കുമറിയാം. അതൊളിക്കാന്‍ ശ്രമിച്ച് 16 വര്‍ഷമായി പുറകില്‍ തീയുമായി ഓടി നടക്കുമായിരുന്നു സുഖിമാന്മാര്‍! ആദ്യം ലോക്കല്‍ പോലീസ് യൂറേക്കാ, യൂറേക്കാ വിളിച്ചു.... അഭയ ആത്മഹത്യ ചെയ്തു! പിന്നെ ക്രൈംബ്രാഞ്ച് എന്നു പേരുള്ള ക്രിമിനലുകളുടെ ബ്രാഞ്ച് അന്വേഷിച്ചു. യൂറേക്കാ, യൂറേക്കാ വിളിച്ചു.... കൂ.......കൂ....... കണ്ടുപിടിച്ചേ... അഭയ സ്വയം ശ്വാസംമുട്ടിച്ച് മരിച്ചിട്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്രേ! ഹോ! എന്തൊരു സിസ്റര്‍! ഒരു മൈക്കിള്‍ തിയറി.
ഒരു പക്ഷേ, രാമന്‍ ഇഫക്ടിനുശേഷം നൊബേല്‍ സമ്മാനത്തിനര്‍ഹമായ മറ്റൊരു ഇഫക്ടായി മൈക്കിള്‍ ഇഫക്ട്! ലോക്കല്‍ സ്വച്ഛം. ക്രൈംബ്രാഞ്ച് സ്വച്ഛം. എന്നാല്‍ കോടതികള്‍ക്ക് സ്വച്ഛതയില്ലാതായി. സി.ബി.ഐ. വന്നു.... നേരറിയാന്‍ സി.ബി.ഐ. റ്റ...റ്റ....റ്റ....റ്റ..ട..ട..റ്റ....... ട്യൂണ്‍ മാത്രം ബാക്കിയായി. നേരറക്കാന്‍ സി.ബി.ഐ. എന്നായി ജനം. കോടതിയില്‍ അവരു പറഞ്ഞു: യുറേക്കാ... യുവര്‍ ഓണര്‍. അഭയ എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ മരിക്കുമെന്ന്.... അത് ഓര്‍ത്ത് ടെന്‍ഷനടിച്ച് സിസ്റര്‍ നേരത്തെ അങ്ങ് ആത്മഹത്യ ചെയ്തു. ഇതില്‍ പ്രതി കിണറും അതിലെ വെള്ളവുമാണ്. കോടതി ചെവിക്കു പിടിച്ചു. സി.ബി.ഐ. ചേട്ടന്മാര്‍ വിയര്‍ത്തു. ക്യാഷ് ബാലന്‍സുള്ളവരോ ബാക്കിയൊക്കെ ഞങ്ങള്‍ക്ക് വിട്ടേര്. എന്നു പറഞ്ഞ സി.ബി.ഐക്കാര്‍ക്കും പൊറുതി മുട്ടി. കോടതികളെ ശപിച്ചു. വിധിച്ച, ദുഷിച്ച ന്യായാധിപന്മാര്‍ പാറപ്പുറത്ത് വിത്തായിപ്പോകട്ടെ എന്ന് പ്രതിപുരുഷന്മാര്‍ കുനിഞ്ഞിരുന്ന് പ്രാകി. പത്തു കല്പനകള്‍ ഇവരുടെ പുതിയ ജീവിത സ്റൈലിനു ചേരില്ലെന്ന് കണ്ട് ഒന്നു മാറ്റിയതിനാണോ ഇത്രയും വലിയ കോലാഹലം. ദൈവത്തിന്റെ പുരുഷന്മാര്‍ വെറും പ്രതിയാകുന്നു. കര്‍ത്താവേ, നീ പാറയാകുന്നു. പണം കുരിശാകുന്നു. കോട്ടൂരി ഫാദറും പണം കൊണ്ടു പുതൃക്കുന്ന ഫാദറും എല്ലാം കണ്ടും അനുഭവിത്ത് സെഫി സെഫി എന്നു ചിരിക്കുന്ന കന്യാസ്ത്രീയും ജയിലില്‍! സഭ ഉണര്‍ന്നു... ഇവര്‍ നിരപരാധികള്‍. അവരല്ല പ്രതികള്‍. സാക്ഷിമൊഴി അവിശ്വസനീയം. പത്രപ്രസ്ഥാവന വന്നു. പതിനാറ് വര്‍ഷം മുമ്പ് വന്ന സംഭവത്തിന്റെ സാക്ഷിമൊഴി പഴകിയെന്നു വാദം. രണ്ടായിരം വര്‍ഷം മുമ്പു നടന്ന മറ്റൊരു അരുംകൊലയുടെ സാക്ഷിമൊഴിയല്ലേ ക്രിസ്തുവിന്റെ ചരിത്രം. അതു പഴകിയ സാക്ഷിമൊഴിയോ? പ്രതി ഇവരല്ലെങ്കില്‍ മറ്റാരാണെന്ന് കാണിച്ചുകൊടുക്കൂ. കൊല്ലപ്പെടുന്നവരോട് നീതി കാട്ടാതെ സംശയഗ്രസ്തരോട് ഒട്ടിനിന്നു സ്ഥാനമാനങ്ങള്‍ നല്കുന്നത് ദൈവനീതിയാണോ? കന്യാസ്ത്രീകള്‍ കോണ്‍വെന്റുകളില്‍ മരിക്കുന്നു. ആത്മഹത്യ ചെയ്യുന്നു. ഇതു കൊലപാതകമാണോ? സ്വാഭാവിക മരണമാണോ? ഒറീസയിലെ കന്യാസ്ത്രീയുടെ മാനഭംഗം തെറ്റാണോ? കോണ്‍വെന്റുകളിലെ കൊലയും അപമാനവും ആരുടെ അവകാശമാണ്. പക്ഷേ ദൈവം സഭയുടെ വരുതിയിലല്ല. പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊപ്പമാണ്. വേദനിക്കുന്നവര്‍ക്കൊപ്പമാണ്. അഭയക്കൊപ്പമാണ് ദൈവം. സി.ബി.ഐ. അല്ല ഈ കേസ് അന്വേഷിച്ചത്. മിശിഹാ തമ്പുരാന്‍ തന്നെയാണ്. വഴിയറിയാതെ കുഴങ്ങുന്ന കുഞ്ഞാടുകള്‍ക്കൊപ്പമാണ് അദ്ദേഹം. ഈ പ്രതികള്‍ ആരും പത്ത് കല്പനകള്‍ മറക്കരുതായിരുന്നു. അഭയമാര്‍ അദൃശമായ കരങ്ങളാല്‍ വേട്ടയാടപ്പെടുന്നു. പീലാത്തോസുകള്‍ കൈകഴുകുന്നു. പണം അതാണ് ഇന്നിന്റെ ദൈവം. പ്രതിയുമാകാം. പുരുഷനുമാകാം. പക്ഷേ കുരിശുകള്‍ പെരുകുകയാണ്! അഭയാക്കേസ് കര്‍ത്താവിന്റെ കൈകളിലാണ്. അതിന് കൂച്ചുവിലങ്ങിടാന്‍ ഒരു പ്രതിയും നോക്കേണ്ട.
സാമൂഹ്യപാഠം: ഒതളവും മുന്തിരിയും ഒരേ മണ്ണില്‍നിന്നും കിളിര്‍ത്തു വിളയുന്നു. പ്രതിയും പ്രതിപുരുഷനും അങ്ങനെതന്നെ. കന്യാസ്ത്രീയിലും ഉണ്ടൊരു സ്ത്രീ! വെറും സ്ത്രീ!