മുംബൈ സംഭവം ഒരു കാര്യം തെളിയിക്കുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് ബഹുത് ബഹദൂരമാണെന്ന്. കാരണം അവര്‍ പറഞ്ഞു തീവ്രവാദികളാണ് ആക്രമണം നടത്തിയത്, തോക്കും ഗ്രനേഡും മറ്റും അവരുടെ കൈയ്യിലുണ്ടായിരുന്നു. അവര്‍ വന്ന വഴി ഞങ്ങളു കണ്ടു പിടിച്ചേ.... കടലുവഴി... കടലുവഴി... മിടുക്കന്മാര്...! ഒരു രാജ്യം മുഴുവന്‍ നടുങ്ങി ഭീകരാക്രമണം. നമ്മുടെ സമ്പത്ത്ഘടനയെ വന്‍തോതില്‍ ബാധിക്കുന്നതാണ് ഈ ആക്രമണം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. അവിടെ കൊല്ലപ്പെട്ടവരുടെ സ്ഥാനവും മറുപടിയും ബിസിനസും ശ്രദ്ധിച്ചുനോക്കിയാല്‍ മതി എന്തിനാണ് ഈ ആക്രമണം ഉന്നം വയ്ക്കുന്ന അസൂയ നിറഞ്ഞ അയല്‍ രാജ്യത്തിന്റെ പാപ്പരത്തം മനസ്സിലാക്കുവാന്‍. ഇന്റലിജന്‍സ് മിടുക്കന്മാരോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരിക്കാം. ഇതിന് പിന്നില്‍ ആരാണ്? പാകിസ്ഥാനാണോ? \"പിന്നല്ലിയോ....\'\' പാകിസ്ഥാനുണ്ടോ? \"ഉണ്ട്\'\' \"അല്‍ ഖ്വയ്ദ ഉണ്ടാവുമോ?\'\' \"പിന്നല്ലിയോ....\'\' \"എപ്പോഴാണ് ഇത് ഭീകരാക്രമണമാണെന്ന് അറിഞ്ഞത്\'\' അത് രാവിലെ ടിവി വച്ചപ്പോഴാണ്. അപ്പോഴേ ഞങ്ങള്‍ പറഞ്ഞു ഭീകരന്മാരാണെന്ന്. \"ബഹദൂര്‍! സാര്‍....ബഹദൂര്‍!\'\' നമ്മുടെ മന്ത്രിമാരും നേതാക്കന്മാരും പറഞ്ഞതുകേട്ടില്ലേ. \"അവസാനം വിജയം സൈന്യത്തിന് തന്നെ\'\' രാജ്യരക്ഷാ പ്രതിരോധന്‍ ആന്റണി സാര്‍! എന്തൊരു നിരീക്ഷണം. മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ആദ്യം പറഞ്ഞത്. \"ഭീകരര്‍ കടലു വഴിയാണ് വന്നത്\'\'. ഉടനെ കോസ്റ് ഗാര്‍ഡ് \"ങ്ഹാ എന്നാല്‍ അവന്മാരെ പിടിച്ചിട്ടുതന്നെ കാര്യം\'\'. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി പറഞ്ഞു. \"ഇത് പാക്കിസ്ഥാന്റെ പ്രവര്‍ത്തിയാണ്.\'\' മിടുക്കന്! മാധ്യമങ്ങള്‍ തത്സമയം കാഴ്ചകള്‍ സംപ്രേഷണം ചെയ്തു. ഒരു ജനതയുടെ ആത്മാവിഷ്കാരം ന്യൂസിനുവേണ്ടി മാറ്റിവച്ചിരിക്കുന്ന ചാനല്‍ പറയുന്നതുകേട്ടപ്പോള് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാന്‍ തോന്നി. \"ഹലോ, കേള്‍ക്കാമോ കിട്ടേട്ടാ, അവിടെ എന്തൊക്കെയാണ് നടക്കുന്നത്\'\' \"ഹലോ, കേള്‍ക്കാം അമ്മിണി. ഇവിടെ വലിയ വെടിയൊച്ചയും തീയും പുകയുമുണ്ട്. സൈന്യവും പോലീസും കമാന്‍ഡോയും ഉണ്ട്. അവര്‍ ഓരോ സമയത്തും ഓരോ വാര്‍ത്തയാണ് തരുന്നത്. നമുക്ക് വലിയ പണിയാ. കൊടുത്ത വാര്‍ത്ത വീണ്ടും തിരുത്തി കൊടുക്കേണ്ടിവരുന്നു. ഒന്നും വ്യക്തമായി പറയാന്‍ സൈന്യം തയ്യാറാവുന്നില്ല അമ്മിണി\'\'. \"ഹലോ കിട്ടേട്ടാ, ഈ ആക്രമണത്തിനു പിന്നില്‍ ആരാണെന്നൂഹിക്കാമോ?\'\' \"ഇത് ഭീകരാക്രമണമാണോ എന്നു പറയാറായിട്ടില്ല. പാകിസ്ഥാനോ മറ്റു മുസ്ളിം തീവ്രവാദികളോ എന്നും പറയാന്‍ പറ്റുന്നില്ല. പിന്നെ കൊല്ലപ്പെട്ട രണ്ടു പോലീസ് ഓഫീസര്‍മാര്‍ മലെഗാവ് കേസ് അന്വേഷിക്കുന്നവരാണ്. അതുകൊണ്ട് ഇത് ബി.ജെ.പി.യും സംഘപരിവാറും കൂടി കേസ് അന്വേഷണം അട്ടിമറിക്കാന്‍ തട്ടിക്കൂട്ടുകയാണ്. ബി.ജെ.പി.യുടെ ഭീകരവിരുദ്ധ കപടമുഖമാണ് പുറത്തുവരുന്നത് അമ്മിണി...\'\'. \"നന്ദി കിട്ടേട്ടാ ഇനിയും വിളിക്കാം\'\'. മുംബൈയില്‍ ടിവി സംപ്രേഷണം നിരോധിച്ചു. എന്തു പറയുവാന്‍ അമ്മയെ തല്ലിയാലും പക്ഷക്കാര്‍ രണ്ടുണ്ട്. ക്ഷീരമുള്ളോരകിടിന് ചുവട്ടിലും.... മറ്റൊരു പ്രധാനകാരണം മുംബൈയിലെ തീവ്രവാദി ആക്രമണത്തിനിടയ്ക്കുവന്ന മറ്റൊരു വലിയ വാര്‍ത്തയാണ്. ട്വന്റി 20 ക്രിക്കറ്റ് അനിശ്ചിതത്വത്തില്‍. ഇംഗ്ളണ്ട്-ഇന്ത്യാ ടെസ്റ് വേണ്ടെന്നു വയ്ക്കുന്നു. എലിക്കു പ്രാണവേദന പൂച്ചയ്ക്കു വീഡിയോ ഗെയിംസ്! ഇവര്‍ക്കൊക്കെ എന്തു സാമൂഹ്യ ബോധമാണുള്ളത്. എന്തു രാജ്യവികാരമാണുള്ളത്. ജീവന് പണയം വച്ച് ഊണും ഉറക്കവുമില്ലാതെ മരണമുഖത്തില്നില്ക്കുന്ന സേനാംഗങ്ങളുടെ പ്രയാസവും വ്യഗ്രതയും എന്താണെന്നു അറിഞ്ഞുകൂടേ. അല്ലെങ്കില്‍ അതിനുള്ള മനുഷ്യത്വവും ദയയുമില്ലേ? എതിരാളിയുടെ തോക്കിനും ബോംബിനും മുന്നില്‍ ജീവന് പണയപ്പെടുത്തി നില്ക്കുന്ന സേനയുടെ അവസ്ഥയെക്കുറിച്ച് ആരും ഓര്‍ക്കുന്നുപോലുമില്ല.
ഭീകരര്‍ താജിലും മറ്റും വന്നത് ഒരു രാത്രികൊണ്ടല്ല. അവര്‍ ആസൂത്രിതമായി സ്ഫോടകവസ്തുക്കളും ആയുധങ്ങളും ശേഖരിച്ചുവച്ചുവത്രേ. അതറിയാന്‍ ഇവിടുത്തെ ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞില്ല. രഹസ്യാന്വേഷണ \'കോപ്പന്‍ഹേഗ\'ന്മാര്‍ക്കും കഴിഞ്ഞില്ല. നമ്മുടെ \'റോ\' എന്തിയേ ചാമി? എപ്പടി ആരോഗ്യം? \'അപ്പനേ അപ്പിക്കു സുഖമൊക്കെ അല്ലേ!\' ഇന്റലിജന്‍സ് അപ്പിമാരേ ബൂസ്റ് വാങ്ങി കുടിച്ചോണം. കാരണം സച്ചിനും മറ്റും അതാ കരുത്ത്. ഒരു പക്ഷേ നമ്മുടെ സര്‍ക്കാര്‍ അവര്‍ക്കത് വാങ്ങിക്കൊടുത്തിട്ടില്ലായിരിക്കും. \'ഛെ..! ഈ കുട്ടികളെ ഇങ്ങനെ ക്ഷീണിപ്പിക്കാമോ? ഇന്ത്യന്‍ രഹസ്യാന്വേഷണക്കാര്‍ യുക്തിയുള്ളവരാണ്. അവര്‍ രഹസ്യമേ അന്വേഷിക്കുകയുള്ളൂ. ഭീകരാക്രമണം ഒരു രഹസ്യമല്ല. ലോകമൊട്ടാകെ അറിയുന്നതല്ല. മധ്യപ്രദേശിലും മറ്റും വോട്ട് ആര്‍ക്ക് ലഭിക്കും എന്ന രഹസ്യം അന്വേഷിക്കുമ്പോഴാ.... ഒരു ലഷ്കറെയും... തൊയ്ബയും.... തോഷിബാ ആനന്ദും.. പ്ഫൂ....! റോയും ഐ.ബിയും മറ്റും ധ്യാനത്തിലാണ്. ആര്ഷഭാരതമല്ലേ. മൌനവും കണ്ടെത്തലും വഴിയേ വരും! മുംബൈ സംഭവം ഒരു സൂചനയാണ്. ഡല്‍ഹിയില്‍ മുമ്പു മുളച്ചതാണ്. മതവികാരവും ചെയ്തിയുടെ അന്തസ്സും കേട്ട് വോട്ടിനേയും ഭയന്ന് മാറിയ അധികാരികള്‍ ഇതെങ്ങനെ കാണും. നമുക്കെന്തായാലും നഷ്ടം നഷ്ടം തന്നെ. നമ്മുടെ സൈനീകരില്‍ മിടുക്കന്മാര്, ദേശാഭിമാനികള്‍ കൊല്ലപ്പെട്ടു! രാജ്യം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കെല്ലാം സര്‍ക്കാരും വ്യക്തികളും സംഘടനകളും ലക്ഷങ്ങള്‍ നല്കുന്നു. ഈ പോരാട്ടത്തില്‍ പങ്കെടുത്ത സൈനീകര്ക്കെല്ലാം പാരിതോഷികങ്ങള്‍ നല്‍കണം. ഇത്തരം പ്രശ്നങ്ങളില്‍ ചാനലുകള്‍ കുറെക്കൂടി ദേശീയതയും മാന്യതയും കാട്ടണം. \"ഹലോ, കിട്ടേട്ടാ എത്ര മലയാളികള്‍ മരിച്ചു? മലയാളികള്‍ എല്ലാം മരിച്ചോ?\'\' എന്നു കൂടെക്കൂടെ ചോദിക്കുന്നതു നല്ലതാണ്. മുംബൈയിലാണെങ്കിലും എവിടെയാണെങ്കിലും ഇന്ത്യാക്കാരാണെന്നു ചിന്തിക്കുക. ഒരു മാധ്യമവും ഇത്തരം ദേശീയ പ്രതിസന്ധികളെ വ്യാപാരനിഷ്ഠമായ ജനസ്നേഹം കാട്ടരുത്.
സാമൂഹ്യപാഠം: റോയും ഐബിയും ഉറങ്ങുകയാണ്. ഭീകരവാദികള്‍ക്ക് ഉറങ്ങാനേ നേരമില്ല! എന്നും കാവലിരിക്കും നമ്മുടെ വീട്ടില്‍ നായെ...നല്ലതു നീ തന്നെ...
അനില്‍ പെണ്ണുക്കര
Saturday, November 29, 2008
Subscribe to:
Post Comments (Atom)

1 comment:
The problem is not with RAW and IB, people think any terrorist attacks could be prevented by nation's security agencies. That's just layman's perspective and the media too often have the same perspective. Easy to write about the failure of intelligence, boiling the blood of the readers. Unfortunately, modern Islamic terrorist groups like al-Quaeda are built around loosely linked cells that do not rely on a single leader, sponsor, or a head group, which means it's almost impossible to be penetrated or gather intelligence from. They are better trained than those in the past decades and much better financed and worse; they are extremely loyal to the cause which they absolutely believe in. These are some of the same reasons the CIA couldn't prevent 9/11 attacks - not because they are inefficient but there are limitations for any intelligence agencies.
Post a Comment